Wednesday, March 6, 2013

വോട്ടവകാശമുള്ള കര്‍ദ്ദിനാളന്മാര്‍ വത്തിക്കാനിലെത്തി

പാപ്പയെ തിരഞ്ഞെടുക്കുവാനുള്ള കോണ്‍ക്ലേവിന് ഒരുക്കമായി കര്‍ദ്ദിനാള്‍ സംഘം വത്തിക്കാനിലെ സിനഡുഹാളില്‍ സമ്മേളിച്ചു.

മാര്‍ച്ചു 6-ാം തിയതി ബുധനാഴ്ച രാവിലെ ചേര്‍ന്ന കര്‍ദ്ദിനാളന്മാരുടെ 
4-ാംമത്തെ പൊതുസമ്മേളനത്തില്‍ സന്നിഹിതരായിരുന്ന 153 കര്‍ദ്ദിനാളന്മാരില്‍ 113 പേര്‍ പാപ്പയുടെ തിരഞ്ഞെടുപ്പില്‍ വോട്ടവകാശമുളളവരായിരുന്നു. 
ഇനിയും രണ്ടു കര്‍ദ്ദിനാളന്മാര്‍ കൂടി എത്തിച്ചേരുമ്പോഴാണ് കോണ്‍ക്ലേവിലേയ്ക്കുള്ള കോറം തികയുന്നതെന്ന് വത്തിക്കാന്‍ പ്രസ്സ് ഓഫിസ് മേധാവി ഫാദര്‍ ഫ്രദറിക്കോ ലൊമ്പാര്‍ഡി മാധ്യമ സമ്മേളനത്തില്‍ വ്യക്തമാക്കി.
വിയറ്റനാമില്‍നിന്നുമുള്ള കര്‍ദ്ദിനാള്‍ ബത്തീസ്താ ഫാം മിന്‍മാന്‍, 
പോളണ്ടിലെ വാര്‍സോയില്‍നിന്നുമുള്ള കര്‍ദ്ദിനാള്‍ നിച്ച് എന്നിവരാണ് 
7-ാം തിയതി വ്യാഴാഴ്ച എത്തിച്ചേരുന്ന വോട്ടര്‍മായരായ കര്‍ദ്ദിനാളന്മാര്‍. 

സഭ ഇന്നത്തെ ലോകത്ത്, പരിശുദ്ധ സിംഹാസനവും പ്രാദേശിക സഭകളുമായുള്ള ബന്ധം, നവസുവിശേഷവത്ക്കരണ പദ്ധതി, 
ഇന്ന് സഭ പ്രതീക്ഷിക്കുന്ന പാപ്പയുടെ വ്യക്തിത്വവും ഗുണഗണങ്ങളും എന്നീ വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ചാവിഷയമാക്കി.

മാര്‍ച്ച് 7-ാം തിയതിയിലെ കര്‍ദ്ദിനാളന്മാരുടെ സമ്മേളനത്തിന് രാവിലെയും വൈകുന്നരവും രണ്ടു ഘട്ടങ്ങള്‍ ഉണ്ടായിരിക്കുമെന്നും ഫാദര്‍ ലൊമ്പാര്‍ഡി അറിയിച്ചു.

No comments:

Post a Comment