Wednesday, March 6, 2013

കോണ്‍ക്ലേവ് വൈകുമെന്ന് വത്തിക്കാന്‍റെ വക്താവ്


പാപ്പയുടെ തിരഞ്ഞെടുപ്പിന് ഇനിയും സമയമെടുക്കുമെന്ന് പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ്, ഫാദര്‍ ഫ്രദറിക്കോ ലൊമ്പോര്‍ഡി പ്രസ്താവിച്ചു. വത്തിക്കാനിലെ സിനഡു ഹാളില്‍ നടക്കുന്ന കര്‍ദ്ദിനാളന്മാരുടെ പൊതുസമ്മേളനത്തില്‍ പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവെന്നനിലയില്‍ നിശ്ശബ്ദമായി പങ്കെടുക്കുന്ന ഫാദര്‍ ലൊമ്പാര്‍ഡി തന്‍റെ വ്യക്തിപരമായ നിരീക്ഷണത്തിലാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.

സഭാ ജീവന്‍റെയും വളര്‍ച്ചയുടെയും സുപ്രധാന ഘട്ടമായി പുതിയ പാപ്പയെ തിരഞ്ഞെടുക്കുന്ന പ്രക്രിയയില്‍ എത്തിച്ചേരാന്‍ ധൃതിവയ്ക്കരുതെന്നും, പഠിക്കുവാനും ചിന്തിക്കുവാനും ആവശ്യമായ സമയം നല്കണമെന്നുമുള്ള സമ്മേളനത്തിലെ കര്‍ദ്ദിനാളന്മാരുടെ അഭിപ്രായത്തെ ആധാരമാക്കിയാണ്, കോണ്‍ക്ലേവ് വൈകാന്‍ ഇടയുണ്ടെന്ന് ഫാദര്‍ ലൊമ്പാര്‍ഡി പ്രസ്താവിച്ചത്.

No comments:

Post a Comment