Wednesday, March 6, 2013

പത്രോസിന്‍റെ സിംഹാസനത്തിലെ ഒഴിവ് പ്രത്യാശയുടെയും വിശ്വാസത്തിന്‍റെയും പ്രതീകം

പത്രോസിന്‍റെ സിംഹാസനം ഒഴിഞ്ഞു കിടക്കുന്ന അവസ്ഥ, sede vacante ആത്മീയ കാഴ്ചപ്പാടില്‍ സഭയുടെ പ്രാര്‍ത്ഥനയുടെയും വിശ്വാസത്തിന്‍റെയും പ്രത്യാശയുടെയും വിലപ്പെട്ട നിമിഷങ്ങളാണെന്ന്, നിയമ നടപടി കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ സെക്രട്ടറി, ബിഷപ്പ് ജൂവന്‍ ആരിയത്താ പ്രസ്താവിച്ചു. ബനഡിക്ട് 16-ാമന്‍ പാപ്പയുടെ സ്ഥാനത്യാഗത്തെ തുടര്‍ന്ന്
15-ദിവസത്തിനുശേഷം പുതിയ പാപ്പയെ തിരഞ്ഞെടുക്കാനായി സമ്മേളിക്കേണ്ട
രഹസ്യാത്മകതയുള്ള കര്‍ദ്ദിനാളന്മാരുടെ കൂട്ടായ്മ, അല്ലെങ്കില്‍ കോള്‍ക്ലേവിനെക്കുറിച്ച് വത്തിക്കാന്‍ റോഡിയോയ്ക്കു നല്കിയ അഭിമുഖത്തിലാണ് കര്‍ദ്ദിനാള്‍ ആരിയത്താ ഇങ്ങനെ പ്രസതാവിച്ചത്.

പരിശുദ്ധാത്മാവില്‍ ആശ്രയിച്ചും, പ്രാര്‍ത്ഥിച്ചും മനസ്സാക്ഷിയില്‍ സത്യസന്ധമായി അഭിപ്രായങ്ങള്‍ കൈമാറിക്കൊണ്ടും, 80 വയസ്സ് പ്രായപരിധിയില്‍ വോട്ടവകാശമുള്ള സഭയിലെ കര്‍ദ്ദിനാളന്മാരില്‍നിന്നുമാണ് പാപ്പയെ തിരഞ്ഞെടുക്കുന്നത്. വെല്ലുവിളികളുള്ള ഇക്കാലഘ്ട്ടത്തില്‍ സഭയെ നയിക്കുവാന്‍ പോരുന്ന ആത്മീയതയും ബുദ്ധിവൈഭവവുമുള്ള വ്യക്തിയെ തിരഞ്ഞെടുക്കുയാണ് കോണ്‍ക്ലേവിന്‍റെ ലക്ഷൃമെന്ന് ബഷപ്പ് അരിയേത്തോ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു.
സ്ഥാനത്യാഗം ചെയ്ത ബനഡിക്ട് 16-ാമന‍ പാപ്പയുടെ പ്രകാശപൂര്‍ണ്ണമായ ജീവിത സമര്‍പ്പണം തിരഞ്ഞെടുപ്പിന് മാതൃകയും മാനദണ്ഡവും പ്രചോദനവുമാക്കേണ്ടതാണെന്ന് ബിഷപ്പ് അരിയേത്താ കൂട്ടിച്ചേര്‍ത്തു.

ആര്‍ദ്രമായ ആത്മീയ ആര്‍ജ്ജവത്തോടെ വിശ്വാസികളേവരും ഈ ദിവസങ്ങളില്‍ കര്‍ദ്ദിനാള്‍ സംഘത്തോട് ആത്മനാ ഐക്യപ്പെട്ട് പാപ്പയുടെ തിരഞ്ഞെടുപ്പിനായി പ്രാര്‍ത്ഥിക്കണമെന്നും ബിഷപ്പ് ആരിയത്താ അഭിപ്രായപ്പെട്ടു.

No comments:

Post a Comment