തിരുസഭാ മാതാവ് 2012 ഒക്ടോബര്‍ മാസം പതിനൊന്നാം തിയതി മുതല്‍ 2013 നവംബര്‍ ഇരുപത്തിനാലാം തിയതി വരെ വിശ്വാസ വര്‍ഷമായി പ്രഖ്യാപിച്ചിരിക്കുകയാണ്. എന്തുകൊണ്ടാണ് ഈ തിയതികള്‍... ?
ഒക്ടോബര്‍ 11 നു തിരുസഭ രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ അന്‍പതാം വാര്‍ഷികം അനുസ്മരിക്കുന്നു. അതോടൊപ്പം തന്നെ കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥത്തിന്റെ പ്രകാശനത്തിന്റെ ഇരുപതാം വാര്‍ഷികവും ആഘോഷിക്കുന്നു. വിശ്വാസവരഷ സമാപനമായ 2013 നവംബര്‍ ഇരുപത്തി നാല്, ക്രിസ്തുരാജ തിരുനാള്‍ ദിനമാണ്. രണ്ടാം വത്തിക്കാന്‍ സൂനഹദോസിലൂടെ തിരുസഭയിലുണ്ടായ പുതിയ സുവിശേഷവല്‍ക്കരണം വിശ്വാസ വര്ഷാചരണത്തിലൂടെ കൂടുതല്‍ തീക്ഷണതയില്‍ പ്രാവര്‍ത്തികമാക്കാന്‍ തിരുസഭ ആഗ്രഹിക്കുന്നു.. വര്‍ഷങ്ങള്‍ അനേകം കടന്നെങ്കിലും തിരുസഭയില്‍ രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ അലയടികള്‍ ഇന്നും അതെ ചൈതന്യത്തില്‍ തുടരുന്നു. എല്ലാ മനുഷ്യരും യേശുക്രിസ്തുവിനെ അറിയണമെന്നും ഓരോ ക്രിസ്ത്യാനിയും യേശുക്രിസ്തുവിനെ പ്രഘോഷിക്കണമെന്നും തിരുസഭ ആഗ്രഹിക്കുന്നു. ജീവിതത്തിന്റെ മരുഭൂമിയില്‍ നിന്നും ക്രിസ്തുവിന്റെ സമൃദ്ധിയിലേക്ക് ഓരോ വ്യക്തിയും പ്രത്യേക ചെയതന്യത്തിടെ കടന്നുവരണമെന്ന് ബനടിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പ ഉദ്ബോധിപ്പിക്കുന്നു. മാര്‍പാപ്പ ആഗ്രഹിക്കുന്നത് ഒരു പുതിയ സുവുശേഷവല്‍ക്കരണമാണ്. ന്ഷ്ടപെട്ടുപോയ വിശ്വാസത്തെ തിരിച്ചു കൊണ്ടുവരാനും, ഒപ്പം വിശ്വാസം ഇതുവരെ എത്തിപ്പെടാത്ത മേഖലകളില്‍ വിശ്വാസം എത്തിക്കുകയും ചെയ്യുന്ന ഒരു സുവിശേഷവല്‍ക്കരണം.
എങ്ങനെ ഈ വിശ്വാസ വര്‍ഷത്തില്‍ നമുക്കും പങ്കുകാരാകാം.
മൂന്നു മേഖലകള്‍ നാം അറിയേണ്ടതായിട്ടുണ്ട്..
1. വിശ്വാസം അറിയുക
2. വിശ്വാസം ജീവിക്കുക.
3. വിശ്വാസം പങ്കുവെക്കുക.
നമ്മുടെ വിശ്വാസത്തെ കുറിച്ച് അറിയാതെ ആ വിശ്വാസം ജീവിക്കാന്‍ സാധിക്കില്ലെന്ന് മാര്‍പാപ്പ പഠിപ്പിക്കുന്നു. വിശ്വാസത്തെ കുറിച്ച് ബൌധീകവും ആത്മീയവുമായ അറിവ് ഒരുപോലെ ആവശ്യമാണ്. ആ അറിവാണ്, ജീവിതത്തിലേക്ക് പ്രാവര്‍ത്തികമാക്കുകയും മറ്റുള്ളവരിലേക്ക് പകരുകയും ചെയ്യേണ്ടത്.. വിശ്വാസം അധരം കൊണ്ടും ജീവിതം കൊണ്ടും മറ്റുള്ളവരോട് പ്രഘോഷിക്കുക..
ഇന്നത്തെ തലമുറ വിശ്വാസ പ്രതിസന്ധിയിലാണ്. ശരിയായ വിശ്വാസ പരിശീലനം നടക്കാത്തതും വിശ്വാസ പരിശീലനത്തില്‍ ശരിയായി പന്കെടുക്കത്തതും പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്..
തിരുസഭ എല്ലാവരോടുമായി ആവ്ശ്യപ്പെടുന്നത് നമ്മള്‍ നമ്മുടെ വിശ്വാസം തിരിച്ചറിയുവാനാണ്.
ആരാണ് യേശു., പരിശുദ്ധ ത്രിത്വം എന്താണ്, കൂദാശകള്‍ എന്താണ്. രക്ഷാകര പദ്ധതിയില്‍ മറിയത്തിന്റെ പങ്കു എന്താണ്.. ഇവയൊക്കെയും ആഴത്തില്‍ മനസിലാക്കുവാന്‍ ഓരോ ക്രൈസ്തവനും കടമയുണ്ട്.. യേശുവുമായി ആഴമേറിയ ഒരു ബന്ധം സ്ഥാപിക്കുവാന്‍ ആഗ്രഹിക്കുന്ന ഒരു വ്യക്തി തന്റെ വിശ്വാസ മേഖലകള്‍ തിരിച്ചറിയണം.. തിരുസഭ ക്രിസ്തുവിന്റെ ശരീരമായി തുടര്‍ന്നുകൊണ്ടു, ഈ ഭൂമിയില്‍ ക്രിസ്തുവിന്റെ സുവിശേഷങ്ങള്‍ക്ക് സാക്ഷ്യം നല്‍കുന്നു.. ക്രിസ്തുവുമായുള്ള സ്നേഹം ഒരു പുരുഷനും സ്ത്രീയുമായുള്ള സ്നേഹം പോലെയല്ല , മറിച്ച്, വിശ്വാസത്താല്‍ ആഴപ്പെട്ടു, ക്രിസ്തു തന്റെ രക്ഷകനാണെന്നുള്ള പൂര്‍ണമായ ബോധ്യത്തില്‍ നിന്നും ഉരുവാകുന്ന ഒരു സ്നേഹമാണതു. ക്രിസ്തുവുമായുള്ള ഈ സ്നേഹം ആഴപ്പെടുന്നത് ക്രിസ്തുവിനെ കുറിച്ചുള്ള അറിവില്‍ നിന്നാണ്.. ഈ അറിവാണ് വിശ്വാസ പരിശീലന മേഘലകളില്‍ കൈമാറ്റം ചെയ്യപ്പെടുനത്. ക്രിസ്തുവിനെയും അവന്റെ സഭയെയും കുറിച്ചുള്ള അറിവ് വെറും ബൌധീക തലത്തില്‍ മാത്രം ഒതുങ്ങരുത് , അത് ക്രിയാത്മകമായ തലങ്ങളിലേക്ക് ഓരോ ക്രിസ്ത്യാനിയെയും നയിക്കണം എന്ന് തിരുസഭ ആഗ്രഹിക്കുന്നു.. വിശുദ്ധ പൌലോസ്‌അപ്പോസ്തലന്‍ നമ്മെ പഠിപ്പിക്കുന്നത് ക്രിസ്തുവിനെ അനുക്രിക്കുന്നവര്‍, ക്രിസ്ത്യാനികള്‍ ക്രിസ്തുവിനെ പോലെ ആകണം എന്നാണു. ക്രിസ്ത്യാനി ക്രിസ്തുവിനോട് ക്രൂഷിക്കപ്പെടുന്നവനാണ്.. ഇനിമേല്‍ ഞാനല്ല എന്നില്‍ ക്രിസ്തു ജീവിക്കുന്നു എന്നത് ഓരോ ക്രിസ്ത്യനിയുടെയും മുദ്രവാക്യമാകണം.
ക്രിസ്തുവുമായി കൂടുതല്‍ അനുരൂപരാകാം. ഈ അനുരൂപണം ഒരു ദൈവീക പ്രവര്‍ത്തിയാണ്. അതിനു കൃപ ആവശ്യമാണ്. ഈ ക്രിസ്തുവിലുള്ള ആ അനുരൂപണം സാധ്യമാകുന്നത് കൌദാശിക ജീവിതത്തിലൂടെയാണ്.
പരിശുദ്ധ കുര്‍ബാനയില്‍ സന്നിഹിതനായിരിക്കുന്ന ഈശോയെ ആരാധിക്കാം, സ്തുതിക്കാം മഹത്വപ്പെടുത്താം. നമ്മുടെ വിശ്വാസത്തിന്റെ കേന്ദ്ര ബിന്ദു കര്‍ത്താവായ യേശുക്രിസ്തുവാണ്. അവിടുന്ന് പരിശുദ്ധ കുര്‍ബാനയില്‍ പൂര്‍ണ മനുഷ്യനായും പൂര്‍ണ ദൈവമായും സാന്നിഹിതനായിരിക്കുന്നു. വിശ്വാസ ജീവിതം പ്രാര്‍ത്ഥനാ ജീവിതമാണ്.. യാകോബ് അപോസ്താലന്‍ പറയുന്നു, പ്രവൃത്തി കൂടാതെയുള്ള വിശ്വാസം നിര്ജീവമാണ്.. അതുകൊണ്ട് തന്നെ വിശ്വാസത്തെ ജീവിതത്തിലൂടെ , പുണ്യപ്രവൃത്തികളിലൂടെ മറ്റുള്ളവരോട് പങ്കുവേക്കേണ്ടത് അത്യാവശ്യമാണ്.. ക്രിസ്തീയ ജീവിതം ക്രിസ്തുവിലുള്ള ജീവിതമാണ് അത് ക്രിസ്തുവിനു വേണ്ടിയുള്ള ജീവിതമാണ്.. പ്രിയ കൂട്ടുകാരെ , ഈ വിശ്വാസ വര്ഷം കൂദാശ സ്വീകരനത്തിലൂടെ, വചന വായനയിലൂടെ, പുണ്യ പ്രവൃത്തികളിലൂടെ കൂടുതല്‍ സാക്ഷ്യമെകാന്‍ നമുക്ക് ഇടയാകട്ടെ.. ക്രിസ്തുവിനു വേണ്ടി ജീവിച്ച, ക്രിസ്തുവിന്റെ സ്നേഹം ഈ ഭൂമിയില്‍ പങ്കുവെച്ച സകല വിശുദ്ധരും നമുക്ക് മാതൃകയാകട്ടെ.. അവരുടെ , ധൂപം പോലെ ഉയരുന്ന പ്രാര്‍ത്ഥന നമ്മെ ക്രിസ്തുവിന്റെ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ സഹായിക്കട്ടെ.. ക്രിസ്തു നമ്മുടെ രക്ഷകന്‍ ആണെന്ന് വാക്കുകൊണ്ടും പ്രവൃത്തി കൊണ്ടും നമുക്ക് സാക്ഷ്യമേകാം. നമ്മുടെ ജീവിത സാഹചര്യങ്ങള്‍ ഏതുമാകട്ടെ, അവിടെല്ലാം ക്രിസ്തുവാണ് ലോകത്തിന്റെ , നമ്മുടെ രക്ഷകന്‍ എന്ന് കാണിച്ചുകൊടുക്കുവാനുള്ള നമ്മുടെ ദൌത്യം നമുക്ക് മറക്കാതിരിക്കാം.
No comments:
Post a Comment