Monday, September 3, 2012

മരണസംസ്‌കാരത്തിനൊരു മറുമരുന്ന്


മരണസംസ്‌കാരത്തിനൊരു മറുമരുന്ന്
(Written by റവ. ഡോ. തോമസ്) 
 
ബനഡിക്ട് പതിനാറാമൻ മാർപാ പ്പ വിശുദ്ധ കുർബാനയെക്കുറിച്ചുള്ള കത്തോലിക്കാ സഭയുടെ സമഗ്രമാ യ നിലപാട് ''സ്‌നേഹത്തിന്റെ കൂദാ ശ'' എന്ന ചാക്രികലേഖനത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. എപ്പോഴും ഓർ ത്തിരിക്കേണ്ട മൂന്നു ചിന്തകൾ കുർ ബാനയുമായി ബന്ധപ്പെടുത്തി ബനഡിക്ട് മാർപാപ്പ പഠിപ്പിക്കുന്നു. 
വിശുദ്ധ കുർ ബാന വിശ്വസിക്കേണ്ട രഹസ്യമാണ്, ആഘോഷിക്ക
പ്പെടേണ്ട രഹസ്യമാണ്, ജീവിക്കേണ്ട രഹസ്യമാണ്. 


ഇ തിൽ മൂന്നാമത്തെ തലം വിശുദ്ധ കു ർബാന ജീവിക്കേണ്ട രഹസ്യമാണ് എന്നതാണ്.



അപരനുവേണ്ടി അപ്പമാവുക


ആഗോളവത്ക്കരണത്തിൽ അപരനെ വില്പനയ്ക്കുള്ള ഉത്പന്നമായി കാണുകയും തന്റെ വിശപ്പു മാറ്റാൻ അപ്പമാക്കി മാറ്റുകയും ചെയ്യുന്ന കാലഘട്ടത്തിൽ ദിവ്യകാരുണ്യം ഉയർത്തുന്ന വെല്ലുവിളി കനത്തതാണ്. അൾത്താരയിൽ അഭയം തേടുന്നവർക്ക് ആശ്വാസത്തിന്റെ ബലം പകരുന്ന അഗ്നിയാണ് കുർബാന. കുർബാന സ്വീകരിക്കുന്നത് കുർബാനയാകാനാണ്. കൂടെ വസിച്ചുകൊ ണ്ട് കുറവ് അകറ്റുന്ന കുർബാനയാ ണ് കുടുംബജീവിതത്തെ കൂട്ടിക്കെട്ടിയിരിക്കുന്നത്. അപരനുവേണ്ടി അപ്പമാകാൻ അത് വിശ്വാസിയെ നി രന്തരം ഓർമപ്പെടുത്തുകയാണ്. കുറവുള്ളവരുടെ കൂടെ വസിക്കുവാൻ കുർബാന ശക്തി തരുന്നു.

വിശുദ്ധ കുർബാനയുടെ സാമൂഹികതലം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, എങ്ങനെ കുർബാനയെ സാമൂഹികജീവിതത്തിൽ ശക്തിയാക്കി മാറ്റാം എന്നതാണ്. കുർബാന അൾത്താരകൊണ്ട് അവസാനിക്കുന്നില്ല. അതിന്റെ തുടർച്ചയെന്നോ രണ്ടാം ഭാഗമെന്നോ വിശേഷിപ്പിക്കുന്നത് ആത്മാർപ്പണത്തിന്റെ അൾ ത്താരയിൽ അർപ്പിക്കുന്ന ബലിയാണ്. ഇതില്ലെങ്കിൽ അൾത്താരയിലെ ബലി പൂർത്തിയാകാതെ വരും. മ നോഹരമായ ഒരു സ്വപ്നത്തിന്റെ പാതിവഴിയിലുള്ള പതനമായതു മാറും. ഇവിടെയാണ് ആരാധനാക്രമവും ധാർമികതയും ഒരുമിക്കേണ്ടത്.

ആരാധനാക്രമവും ധാർമിക വളർച്ചയും


ക്രൈസ്തവ വിശ്വാസ സമൂഹത്തിൽ ഇനിയും കാര്യമായി ചർച്ച ചെയ്യപ്പെടാതെ പോകുന്ന ഒരു മേഖലയാണ് ആരാധനാജീവിതവും ധാർമികജീവിതവും തമ്മിലുള്ള ബന്ധം. സഭയുടെ പ്രാരംഭ കാലഘട്ടത്തിൽ ശക്തമായി കൈമാറിയ ഒരു പൈതൃകമാണ് വിശ്വസിക്കുന്നത് പ്രാർത്ഥിക്കുന്നു, പ്രാർത്ഥിക്കുന്നത് പ്രവർത്തിക്കുന്നു എന്ന സത്യം. ആദിമ നൂറ്റാണ്ടുകളിൽ സഭയിൽ ശക്തമായിരുന്ന ഈ ജീവിതശൈലി പിന്നീട് കുറെയെങ്കിലും നഷ്ടമായി. പ്രാർത്ഥനയും വിശ്വാസവും അതിന്റെ പ്രവർത്തനങ്ങളും വ്യത്യസ്തമായി തുടർന്നു, ഇ ന്നും തുടരുന്നു. പള്ളിയിൽ പോ കുന്ന ഭക്തന്മാരുടെ എണ്ണം കൂടുകയും വിശ്വാസം ജീവിതത്തിൽ പ്രാവർത്തികമാക്കുന്നവരുടെ എണ്ണം കുറയുകയും ചെ യ്യുന്ന വിരോധാഭാസം. ദൈവത്തെ ആ രാധിക്കുന്നുവെന്ന് അവകാശപ്പെടുന്നവർ ദൈവഹിതത്തിനു കടകവിരുദ്ധമായി പെരുമാറുന്നു. ദൈവദർശനത്തിനും പ്രാർത്ഥനയ്ക്കും വന്നവരുടെ തിക്കിലും തിരക്കിലും പെട്ടു ഭക്തജനങ്ങൾ മരണമടയുന്നു, ഭക്തരുടെ സാധനസാമഗ്രികൾ 'ഭക്തർ' തന്നെ മോഷ്ടിക്കുന്നു. ആരാധനയും പ്രാർത്ഥനയും ഒരു വഴിയിലൂടെ മുന്നേറുന്നു. ജീവിത വും സാക്ഷ്യവും മറ്റുള്ളവർക്ക് ദുർമാതൃകയാവുന്നു. ഇവിടെയാണ് പുതിയ ദർശനം രൂപപ്പെടേണ്ടത്.

കുർബാന ജീവിക്കേണ്ട രഹസ്യംവിശുദ്ധ കുർബാനയ്ക്ക് ഒരു സാമൂഹികതലമുണ്ട്. അനുദിന ജീവിത സാഹചര്യങ്ങളിൽ ബലിയിൽ പങ്കുചേരുന്ന വ്യക്തി അനുഗ്രഹത്തിന്റെ അഗ്നിനാവായിത്തീരുമ്പോഴാണ് ബലി ജീവിതഗന്ധിയായിത്തീരുന്നത്. ഇന്ന് ക്രൈസ്തവ സ മൂഹം ഈ തലമാണ് കാര്യമായി പരിഗണിക്കാതെ വിടുന്നത്. മാനസാന്തരത്തിനും സമൂഹത്തിന്റെ സംവിധാനങ്ങളെ കൂടുതൽ മനുഷ്യോചിതമാക്കുന്നതിനും കുർബാനയ്ക്ക് കഴിയണം. കുർബാന മാറ്റത്തിന്റെ കൂദാശയാണ്. മാറുന്ന ലോകത്തിന് മാറ്റം വരുത്തു ന്ന കൂദാശയാണിത്. വന്നു വണങ്ങി കണ്ടുപോകാനുള്ളതല്ല. ഇത് ജീവിക്കേണ്ട ശക്തിയാണ്, പോ കേണ്ട വഴിയാണ്, ഏറ്റെടുക്കേ ണ്ട ദൗത്യമാണ്. വിശ്വാസജീവിതത്തെ വഴിതെറ്റാതെ നയിക്കുന്ന പ്ര കാശത്തിന്റെ കൂദാശയാണ്. സ ത്യത്തിന്റെ അപ്പമാണ്. ദൈവത്തിലേക്ക് വളർത്തുന്നതും സ ഹോദരങ്ങളിലേക്കു പടർത്തുന്നതുമായ ഭക്ഷണമാണ്.

കുർബാന കുടുംബത്തെ കൂട്ടിവയ്ക്കുന്നു'കൂടെ വസിക്കണമേ' എന്ന പ്രാർത്ഥനയ്ക്ക് ദൈവം മനുഷ്യന് ഉത്തരം നല്കിയത് കുർബാനയിലൂടെയാണ്. അൾത്താരയിൽനിന്നും അനുഗ്രഹത്തിന്റെ അഭിഷേകാഗ്നിയാണ് ഓരോ ദിവസവും വിശ്വാസി സ്വീകരിക്കുന്നത്. ഇത് ഉത്തരവാദിത്വത്തി ന്റെ അഗ്നിയാണ്. വിശുദ്ധ കുർബാന ന മ്മുടെ ഉത്തരവാദിത്വത്തെ ഉജ്ജ്വലിപ്പിക്കുന്നു. പോകേണ്ട വഴിയും ഏറ്റെടുക്കേണ്ട ദൗത്യവും ഓർമപ്പെടുത്തുന്നു. ഇരുൾ മൂടി യ വഴിയിലൂടെയുള്ള യാത്രയിൽ പ്രകാശത്തിന്റെ കൂദാശയായും കുർബാന മാറുന്നു. യേശുവിനെയും വഹിച്ചുകൊണ്ട് പരിശുദ്ധ അമ്മ എലിസബത്തിനെ സന്ദർശിച്ചതുപോലെ കുർബാന സ്വീകരിച്ച് സമൂഹത്തിലേക്ക് കടന്നുപോകുന്ന ഓരോ വ്യക്തിക്കും വലിയ ഉത്തരവാദിത്വമുണ്ട്. ജീവിതത്തിന്റെ സകല മേഖലകൾക്കും പ്രകാശം പരത്തുന്ന കൂദാശയായി വിശു ദ്ധ കുർബാന മാറണം.

നൊമ്പരമില്ലാത്ത ബലി
മരണസംസ്‌കാരം അനുദിനം ശക്തിപ്പെടുകയാണ്. സ്വാതന്ത്ര്യത്തെ വികലമാ യി വ്യാഖ്യാനിച്ച് ശാസ്ത്ര സാങ്കേതിക വിദ്യയെ മൂല്യവിമുക്തമാക്കി. ഈ മരണസംസ്‌കാരത്തിനുള്ള മറുമരുന്നാണ് കുർ ബാന. ആരെയും അപ്പമാക്കാതെ അപരന്റെ ആവശ്യത്തിനുവേണ്ടി സ്വയം അപ്പമായി മാറാനാണ് കുർബാനയുടെ സാമൂഹികതലം ഓർമപ്പെടുത്തുന്നത്.

ത്യാഗമില്ലാത്ത, നൊമ്പരമില്ലാത്ത ബലി ഒരു കലാസ്വാദനമായി മാറും. അൾത്താരയിൽനിന്നും അടുക്കളയിലേക്കും പാടത്തേക്കും പാഠശാലയിലേക്കും ആശുപത്രിയിലേക്കും കുർബാനയുടെ ശക്തി കടന്നുചെല്ലണം. വിശുദ്ധ കുർബാന സ്വീകരിക്കുന്നതിനോടൊപ്പം ഓരോ ദിവസവും നമ്മൾ ജീവിതത്തിന്റെ ഉത്തരവാദിത്വംകൂടി ഏറ്റെടുക്കുകയാണ്. ഒരു കുടുംബനാഥനായി/നാഥയായി, സന്യാസിയായി, പുരോഹിതനായി അല്പംകൂടി മെച്ചപ്പെട്ട മനുഷ്യരായി ജീവിക്കുവാൻ കുർബാന നമ്മെ ഓർമപ്പെടുത്തുന്നുണ്ട്. നമ്മുടെ മറവിക്കെതിരെ ദൈവത്തിന്റെ ഓർമപ്പെടുത്തൽകൂടിയാണ് കുർബാന.

അൾത്താരയിൽനിന്നും വിളിച്ചു പറയുന്ന ശബ്ദം
അൾത്താരയിൽനിന്നും വിളിച്ചു പറയു ന്ന ശബ്ദമാണ് കുർബാന. കുർബാനയെ അവഗണിക്കുന്ന കുടുംബവും സന്യാസ-പൗരോഹിത്യജീവിതവും ചരടുപൊട്ടിയ പട്ടംപോലെയാണ്. അധികമൊന്നും മു ന്നോട്ടു പോകാനാവില്ല. ദിവ്യകാരുണ്യ ജ ലാശയത്തിനു മുൻപിൽ ദാഹിച്ചുനിന്നാൽ ദിവ്യകാരുണ്യം വിശ്വാസിയുടെ ഹൃദയത്തിലേക്ക്, ഉള്ളറകളിലേക്ക് പുഴയായി ഒഴുകും.

കുർബാനയെക്കുറിച്ചുള്ള ഒരു സമഗ്ര ദർശനമാണ് ഇന്ന് നഷ്ടമായിരിക്കുന്നത്. അത് സമഗ്രമാകണമെങ്കിൽ കുർ ബാനയിൽ വിശ്വസിക്കുക, കുർബാനയിൽ പങ്കുചേരുക, കുർബാനയിൽ ജീവിക്കുക. മൂന്നുതലവും മറക്കാൻ പാടില്ല. മൂന്നു തല വും ഒരുപോലെ പ്രാധാന്യം അർഹിക്കുന്നവയാണ്.

No comments:

Post a Comment